തിരുവനന്തപുരം: കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 14 ന് വൈകുന്നേരം 5 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധങ്ങളുടെയും യുദ്ധ ഉപകരങ്ങളുടെയും പ്രദർശനവും പൈപ്പ് ബാൻഡ് അവതരിപ്പിക്കുന്ന വാദ്യപ്രകടനവും നടത്തുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 2025 ജനുവരി 13 മുതൽ 15 വരെ സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ എക്സ്പോ ഇന്നലെ രാവിലെ 11 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക, ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത്. ......
ചെങ്ങന്നൂർ : സാമ്പത്തിക ഇടപാടുകൾ മാത്രമല്ല , ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. അദാലത്തുകൾ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. ......
ജമ്മു കശ്മീരിലെ ശ്രീനഗറിനെയും സോനാമാർഗ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിൽ നിർമ്മിച്ചിരിക്കുന്ന ടണൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നിർണായക നേട്ടങ്ങളിലൊന്നാണ്. ......
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ......
നെയ്യാറ്റിൻകര ഗോപൻ സ്വാമിയെ സമാധിയിരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന കല്ലറ തുറന്നു പരിശോധിക്കുമെന്ന് വ്യക്തമാക്കി സബ് കളക്ടർ ഒ വി ആൽഫ്രഡ്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇന്ന് നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി: കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ ക്യൂ സിസ്റ്റം ആലുവ മെട്രോ സ്റ്റേഷനിൽ
കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി മെട്രോയിലെ ഫീഡർ ഓട്ടോ യാത്രക്കാർക്ക് നിരക്കിലെ കൃത്യതയും, സ്ത്രീകൾ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷയും, ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനവും ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ആലുവ മെട്രോ സ്റ്റേഷനിൽ കൂടിയ യോഗത്തിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായിരുന്നു. ......
ഓസ്ട്രേലിയൻ മോഡലും ഡിജെയുമായ കോട്ണി മിൽസ് അന്തരിച്ചു. ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് മുപ്പത്തേഴുകാരിയായ കോട്ണി മിൽസ് മരിച്ചത്. ......
ഇന്ത്യൻ രൂപയുടെ മൂല്യം കുത്തെനെ ഇടിയുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.......